Close

Home News movie News Malayalam Movies
AddThis Social Bookmark Button

Malayalam Movie News



  • കോട്ടയംകാരി റിമയെ വിട്ടുപോകുന്നില്ല

       (Monday, 21 May 2012 12:11)

    22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ കെ എബ്രഹാമിനെ ഭംഗിയായി അവതരിപ്പിച്ച റിമ കല്ലിങ്കലിന് ടെസയെ മറക്കാനാവുന്നില്ല. ക്രൂര പീഡനത്തിനിരയാവുകയും ചെയ്യാത്ത തെറ്റിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വന്ന ടെസയുടെ മനോവിചാരങ്ങള്‍ ചിത്രം പൂര്‍ത്തിയായിട്ടും റിമയെ അലട്ടിക്കൊണ്ടിരുന്നു. വളരെയധികം പണിപ്പെട്ടാണ് താന്‍ ടെസയെ പറഞ്ഞയച്ചതെന്ന് റിമ പറയുന്നു. എന്നാല്‍ ഇപ്പോഴും ടെസ പൂര്‍ണ്ണമായും

  • സുരേഷ് ഗോപിയുടെ വിവാഹഭ്യര്‍ത്ഥന ഉര്‍വശി നിരസിച്ചു

       (Monday, 21 May 2012 11:54)

    കരിയര്‍ പച്ചപിടിച്ചു തുടങ്ങുന്ന കാലത്ത് സുരേഷ് ഗോപി നടി ഉര്‍വശിയെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ മോഹം മൂന്നാമതൊരാള്‍ മുഖേന ഉര്‍വശിയെ അറിയിച്ചിരുന്നുവെന്നും പ്രശസ്ത സിനിമാലേഖകനായിരുന്ന പല്ലിശേരി പറയുന്നു. പ്രശസ്ത ചലച്ചിത്രവാരികയായ സിനിമാമംഗളത്തില്‍ ചലച്ചിത്രലോകത്തെ അനുഭവങ്ങളെപ്പറ്റിയെഴുതുന്ന അഭ്രലോകത്തിലൂടെയാണ് പല്ലിശേരി ഇക്കാര്യം വെളിപ്പെടുത്തുന്നത്. അക്കാലത്ത് സൂപ്പര്‍താരമായി വളര്‍ന്ന മമ്മൂട്ടിയും അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുമാണ് ഇത്

  • അതെ റോമ ഒരു കോട്ടയം അച്ചായത്തി തന്നെ!

       (Monday, 21 May 2012 11:47)

    നോട്ട്ബുക്കിലെ സെറ എലിസബത്ത്, ചോക്ലേറ്റിലെ ആന്‍ മാത്യു, ലോലിപ്പോപ്പിലെ ജെന്നിഫര്‍, മിന്നാമിന്നിക്കൂട്ടത്തിലെ റോസ് ഇങ്ങനെ റോമ ജീവന്‍ നല്‍കിയിട്ടുള്ള അച്ചായത്തി കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്തും തന്റേടത്തോടെ നേരിടുന്ന പ്രകൃതമുള്ള ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതു കൊണ്ടു തന്നെയാവാം റോമയെ കാണുന്ന മലയാളികളുടെ ആദ്യ ചോദ്യം ഇതാണ്-കോട്ടയത്ത് എവിടെയാണ് വീട്? മലയാളിയല്ലെന്ന്

  • ഒടുക്കം ഉര്‍വശി സിനിമാക്കാരനെ ഭര്‍ത്താവാക്കി

       (Monday, 21 May 2012 11:47)

    "സുരേഷ് ചേട്ടനോട് എനിയ്ക്ക് സ്‌നേഹവും ബഹുമാനവുമാണ്. നല്ല ചെറുപ്പക്കാരന്‍ ഏതൊരു യുവതിയും ആഗ്രഹിയ്ക്കുന്ന രീതിയിലുള്ള പുരുഷന്‍. എന്നാല്‍ സുരേഷ് ചേട്ടനെ ഞാന്‍ സഹോദരസ്ഥാനത്താണ് കാണുന്നത്. മാത്രമല്ല എന്നെക്കാള്‍ സുന്ദരിയും യോഗ്യതയുമുള്ള സിനിമാക്കാരിയല്ലാത്ത ഒരു നല്ല പെണ്‍കുട്ടിയെ ഭാര്യയെ ലഭിയ്ക്കട്ടെ "എന്നാണ് സുരേഷ് ഗോപിയുടെ വിവാഹഭ്യര്‍ത്ഥനയ്ക്ക് ഉര്‍വശി മറുപടി നല്‍കിയതത്രേ. പിന്നീട് ഇതേപ്പറ്റി ഉര്‍വശിയുമായി സംസാരിച്ചപ്പോള്‍ അവരെ താന്‍

  • റോമയ്‌ക്കെതിരെ ഗോസിപ്പിറക്കുന്നതാര്?

       (Monday, 21 May 2012 11:39)

    എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് തനിക്കെന്ന് നടി റോമ പറയുന്നു. യുവനടിമാരില്‍ ഏറ്റവും കൂടുതല്‍ ആരോപണം കേട്ടിട്ടുള്ളത് ഒരു പക്ഷേ താനായിരിക്കും. ചെയ്യുന്ന തൊഴിലിനോട് നൂറ് ശതമാനവും നീതി പുലര്‍ത്തുന്നവളാണ് താന്‍. മാന്യമായ പെരുമാറ്റം ഉണ്ടായില്ലെങ്കില്‍ പ്രതികരിക്കുക എന്നത് തന്റെ ശീലമാണ്. പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതും ഒരു വലിയ കാര്യമാണ്. തനിക്ക് ഇഷ്ടമില്ലാത്ത

  • മാറ്റത്തിന്റെ പാതയിലേക്ക് പൃഥ്വിയും

       (Monday, 21 May 2012 09:25)

    വില്ലന്‍മാരെ അടിച്ചുവീഴത്തി നെടുങ്കന്‍ ഡയലോഗുകളും കാച്ചി സ്ലോമോഷനില്‍ നടന്നുപോകുന്ന നായകന്മാരുടെ പിന്നാലെയാണ് കുറച്ചുകാലമായി പൃഥ്വിരാജ്. പുറത്തിറങ്ങാനിരിയ്ക്കുന്ന ഹീറോ, സിംഹാസനം തുടങ്ങിയ സിനിമകള്‍ തന്നെ ഇതിന് ഉദാഹരണം. എന്നാല്‍ ഇനി അധികകാലം ഇത്തരം കഥാപാത്രങ്ങളുടെ പിന്നാലെ അധികം പോകില്ലെന്നാണ് പൃഥ്വി ക്യാമ്പില്‍ നിന്നുള്ള സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ പോലൊരു ചുവടുമാറ്റത്തിനാണ് പൃഥ്വിയും

  • ടിപി വധം: പ്രതികരണവുമായി മോഹന്‍ലാലും

       (Monday, 21 May 2012 08:55)

    ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും. തന്റെ അന്‍പത്തിരണ്ടാമത് പിറന്നാള്‍ ദിനമായ തിങ്കളാഴ്ച സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലാല്‍ ഈ വിഷയത്തിലുള്ള പ്രതികരണം രേഖപ്പെടുത്തിയത്. ''ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍'' എന്ന തലക്കെട്ടോടു കൂടിയ കുറിപ്പില്‍ രണ്ട് അമ്മമാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ലാല്‍ പങ്കുവയ്ക്കുന്നു.

  • ശങ്കര്‍ വീണ്ടും വിവാഹമോചിതനാവുന്നു

       (Monday, 21 May 2012 05:55)

    നടന്‍ ശങ്കര്‍ രണ്ടാം വിവാഹമോചനത്തിനു ഒരുങ്ങുന്നു. കൊല്ലം സ്വദേശിയായ രണ്ടാം ഭാര്യയില്‍നിന്നു വിവാഹമോചനം നേടാന്‍ തൊടുപുഴ കുടുംബകോടതിയില്‍ അപേക്ഷ നല്‍കിയ ശങ്കര്‍ കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു.ഉടുമ്പന്‍ചോലയില്‍ സ്ഥലവും വീടുമുള്ള ശങ്കര്‍, ഇവിടുത്തെ വിലാസത്തില്‍ നാലുമാസം മുമ്പാണു അപേക്ഷ നല്‍കിയത്. ഇതുസംബന്ധിച്ച തെളിവെടുപ്പിനാണ് കഴിഞ്ഞ ദിവസം കുടുംബകോടതിയിലെത്തിയത്. തെളിവു നല്‍കിയശേഷം അധികം വൈകാതെ ഇവര്‍ മടങ്ങുകയും ചെയ്തു.വിവാഹമോചനം ആവശ്യപ്പെട്ടു

  • അമലിനായി പത്മപ്രിയയുടെ ഫ്രീ ഐറ്റംഡാന്‍സ്

       (Saturday, 19 May 2012 11:24)

    മോളിവുഡിലെ ഒരു ശാലീന സുന്ദരി കൂടി രൂപം മാറാനൊരുങ്ങുകയാണ് കാഴ്ചയിലൂടെ മലയാളത്തില്‍ അരങ്ങേറിയ പത്മപ്രിയയാണ് മലയാളത്തിലും ഗ്ലാമറിനെ കൂട്ടുപിടിയ്ക്കുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സംവിധായകന്‍ അമല്‍ നീരദാണ് നടിയുടെ ഇമേജ് മാറ്റിമറിയ്ക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ കപ്പപ്പുഴുക്കും ചക്കവരട്ടി എന്ന് തുടങ്ങുന്ന ഐറ്റം ഗാനമാണ് പത്മപ്രിയയ്ക്കായി അമല്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെ നിര്‍മിയ്ക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയിലെ ഈ ഐറ്റം സോങില്‍ യാതൊരു

  • ആസിഫ്+ആന്‍ = ........?

       (Saturday, 19 May 2012 09:53)

    മോളിവുഡില്‍ പുതിയൊരു പ്രണയം മൊട്ടിടുകയാണോ? അതേയെന്നാണ് നാട്ടിലെ പാപ്പരാസികള്‍ നല്‍കുന്ന വിവരം. യുവതാരങ്ങളില്‍ ശ്രദ്ധേയരായ ആസിഫ് അലിയും ആന്‍ അഗസ്റ്റിനും തമ്മില്‍ ഇഷ്ടത്തിലാണെന്നാണ് പുതിയ ഗോസിപ്പ് പ്രചരിയ്ക്കുന്നത്. ഇവരൊന്നിച്ച ഏക ചിത്രമായ ഓര്‍ഡിനറിയുടെ ഷൂട്ടിങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും പാപ്പരാസികള്‍ പറയുന്നു. ആന്‍ അവതരിപ്പിച്ച അനാഥപെണ്ണിനെ പ്രണയിക്കുന്ന യുവാവിന്റെ വേഷമായിരുന്നു ആസിഫ് അലിക്ക് ഓര്‍ഡിനറിയിലുണ്ടായിരുന്നത്. ഇവരുടെ

  • രഞ്ജിത്ത് മമ്മൂട്ടി ചിത്രം ജൂണില്‍

       (Saturday, 19 May 2012 07:42)

    പരാജയ പരമ്പരയ്ക്ക് വിരാമമിടാന്‍ മമ്മൂട്ടി നടത്തുന്ന നീക്കങ്ങള്‍ക്ക് ഫലം കാണുന്നു. പ്രഖ്യാപിച്ച സിനിമകള്‍ പലതും റദ്ദാക്കിയും തിരക്കഥകള്‍ ശക്തിപ്പെടുത്തിയുമെല്ലാം ഭാവി പ്രൊജക്ടുകളില്‍ ഒരുടച്ചുവാര്‍ക്കലാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തീരുമാനിച്ചിരുന്ന ഒരു ചിത്രം ഉടനെ ആരംഭിയ്ക്കാനുള്ള തീരുമാനത്തിലാണ് നടന്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അടിയന്തരമായി ആരംഭിയ്ക്കാനാണ് നടന്‍ പച്ചക്കൊടി കാണിച്ചിരിയ്ക്കുന്നത്. മോഹന്‍ലാലിനെ

  • യെഡ്ഡി പുത്രനുമായി പ്രണയമില്ലെന്ന് ഹരിപ്രിയ

       (Friday, 18 May 2012 10:57)

    തന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത നടി തെന്നിന്ത്യന്‍ താരം ഹരിപ്രയ നിഷേധിച്ചു. കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ബിഎസ്‌യെഡിയൂരപ്പയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിലാണ് റെയ്‌ഡെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. യെഡിയൂരപ്പയുടെ മകനെയും തന്നെയും ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ യാതൊരു കഴമ്പുമില്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് യെഡിയൂരപ്പയുടെയും മക്കളുടേയും വസതികളില്‍ സിബിഐ.റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി യെഡിയൂരപ്പയുടെ ഇളയ മകന്‍

  • ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ മാടമ്പിത്തരം

       (Friday, 18 May 2012 09:41)

    പച്ചപിടിച്ചു തുടങ്ങുന്ന മലയാളസിനിമയുടെ കുഴിമാടത്തില്‍ മണ്ണിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വൈഡ് റിലീസിംഗ് കിട്ടും എന്ന ഉമ്മാക്കി കാട്ടി മന്ത്രിയുടെ വാക്കു വിശ്വസിച്ചവരെ പെരുവഴിയിലാക്കിയിരിക്കയാണ് ഫെഡറേഷന്റെ മാടമ്പിത്തരം.പോസ്‌റ് പ്രൊഡക്ഷന്‍ കഴിയും മുമ്പേ വ്യാജനിറങ്ങുന്ന നാട്ടില്‍ വൈഡ് റിലീസിംഗിലൂടെ സിനിമയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് തിരിച്ചടികിട്ടിയത്. മന്ത്രിയുടെ വാക്കു വിശ്വസിച്ച് തിയറ്റര്‍ ഗ്രേഡിംഗിനോട് സഹകരിച്ച്

  • തരുണിനക്ഷത്രം ഇനി മാനത്തുദിയ്ക്കും

       (Friday, 18 May 2012 09:35)

    വിനയന്റെ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളി പരിചയപ്പെട്ട തരുണി സച്ച്‌ദേവ് എന്ന കുഞ്ഞുതാരം പൊലിഞ്ഞു. നേപ്പാളില്‍ വിമാനപകടത്തില്‍ മരണപ്പെട്ട അവള്‍ക്കിനിമാനത്തുദിച്ച് ഭൂമിയെകാണാം. രണ്ട് സിനിമകളിലെ അവള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. രണ്ടിലും ഏകദേശം സമാനമായ വേഷം, അസാധാരണമായത് സാദ്ധ്യമാക്കിയ കഥാപാത്രങ്ങള്‍.വെള്ളിനക്ഷത്രവും സത്യവും രണ്ടും വിനയന്‍ ചിത്രങ്ങള്‍. ബേബിശാലിനിയ്ക്ക്‌ശേഷം മലയാളസിനിമകണ്ട ഏറ്റവും ടാലന്റായ ബേബി ആര്‍ട്ടിസ്‌റായിരുന്നു ഈ മുംബൈക്കാരി കൊച്ചുസുന്ദരി.

  • ജോണിന് ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രം വൈകുന്നു

       (Friday, 18 May 2012 07:05)

    മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ സിദ്ദിഖിന് ഇപ്പോള്‍ തിരക്കോടുതിരക്കാണ്. മോളിവുഡിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തമിഴകവും ബോളിവുഡുമെല്ലാം ഈ സംവിധായകനെ കാത്തിരിയ്ക്കുന്നു. വിവിധ ഭാഷകളിലായി ഒരുപിടി പ്രൊജക്ടുകള്‍ കൈവശമുണ്ടെങ്കിലും ഒരു നടന്റെ ഡേറ്റ് സിദ്ദിഖിനെ വട്ടംചുറ്റിയ്ക്കുകയാണ്. സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് വമ്പന്‍വിജയം നേടിയതോടെയാണ് സിദ്ദിഖിന് ബോളിവുഡില്‍ ആവശ്യക്കാരേറിയത്. ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖ് ഏത് പ്രൊജക്ടാണ് കമ്മിറ്റ് ചെയ്യുന്നതെന്ന്

  • മോഹല്‍ലാല്‍ സിനിമയും അനന്തമായി വൈകുന്നു

       (Friday, 18 May 2012 07:02)

    ജോണിന്റെ സിനിമയ്ക്ക് ശേഷം വലിയ ഇടവേളകളില്ലാതെ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി രണ്ട് മലയാളം പ്രൊജക്ടുകള്‍ സംവിധാനം ചെയ്യാനാണ് സിദ്ദിഖ് തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിലൊന്ന് മമ്മൂട്ടിയുടേതും മറ്റൊന്ന് മോഹന്‍ലാലിന്റേതുമാണ്. ഇതില്‍ മമ്മൂട്ടി ചിത്രം വൈകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഭാവി പ്രൊജക്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന് മമ്മൂട്ടി തീരുമാനിച്ചത് സിദ്ദിഖിന് ഒരുതരത്തില്‍ അനുഗ്രഹമായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്

  • ഫഹദിന്‌ കഥാപാത്രങ്ങള്‍ ചീത്തപ്പേരുണ്ടാക്കുമോ?

       (Thursday, 17 May 2012 11:36)

    ഫഹദിന്റെ പുതിയ സിനിമ ഇനി ഏതാ ഉടന്‍ ഇറങ്ങാനുള്ളത്‌? അത്‌ കണ്ടേ തീരൂ..., ആളൊരു യമണ്ടനാണേ..., ഇവന്‍ പെണ്ണുങ്ങളുടെ ഒരു സ്‌പെഷ്യലിസ്‌ററ്‌ തന്നെ... കൗമാരക്കാരായ പിള്ളേര്‍ ഫഹദിനെ ആഘോഷിക്കുന്നതിന്റെ ഒരു ശരാശരി സ്റ്റൈലാണിത്‌.ആദ്യം സിനിമയില്‍ സ്‌പ്രിംഗ്‌ ഫിറ്റ്‌ ചെയ്‌ത പോലെ അഭിനയിച്ച്‌, സിനിമയ്‌ക്ക്‌ കൊള്ളില്ല എന്ന പേരു കേള്‍പ്പിച്ച്‌ പോയവനാണ്‌ ഫഹദ്‌. മലയാളത്തിലെ റിയലിസ്റ്റിക്‌ സിനിമകളുടെ അനിഷേധ്യനായ

  • കപടസദാചാരത്തിന്റെ കാലം കഴിഞ്ഞു

       (Thursday, 17 May 2012 09:07)

    മലയാളിയുടെ കപടസദാചാരത്തിന്റെ മുഖം മൂടികള്‍ വലിച്ചെറിഞ്ഞുകൊണ്ട് മലയാളസിനിമ ആര്‍ജ്ജിച്ചെടുക്കുന്ന പുതിയ ഭാവുകതലം സ്ത്രീകഥാപാത്രങ്ങളുടെ സ്വത്യപൂര്‍ണ്ണതയിലേക്കാണ് നീളുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ യാന്ത്രികകലാരൂപമായ സിനിമ സമൂഹത്തിന്റെ മാറ്റി മറിയ്ക്കലുകള്‍ക്ക് ഏറെ നിയാമകശക്തിയായ് വര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ബംഗാളിലും മലയാളത്തിലും ഏറെക്കുറെ തമിഴിലും. ഒരു കാലത്ത് കേരളത്തിന്റെ നാഡിമിടിപ്പിന് വേഗതയും ദിശാബോധവും നല്കിയത് നാടകങ്ങളും നാടന്‍ കലാരൂപങ്ങളും മറ്റുമായിരുന്നെങ്കില്‍ സിനിമയുടെ ജനകീയ സ്വഭാവം

  • ഇമേജുകളുടെ തടങ്കല്‍ പാളയത്തില്‍ പെട്ട സിനിമ

       (Thursday, 17 May 2012 09:04)

    മലയാളസിനിമയുടെ ആദ്യകാലരൂപങ്ങളില്‍ നിന്നു പുതിയ നായകസങ്കല്‍പങ്ങളിലേക്കുള്ള വളര്‍ച്ചയിലാണ് ബോധപൂര്‍വ്വമായ ഈ പ്രക്രിയ ഉള്‍ചേര്‍ത്തുപോകുന്നത്. നാലു പതിറ്റാണ്ടിന്റെ പഴക്കമേ സദാചാരമൂല്യങ്ങളുടെ പുതിയ രൂപങ്ങള്‍ക്കുകല്‍പ്പിക്കാനാവൂ. അമ്മ, സഹോദരി, കാമുകി, ഭാര്യ,ചിറ്റമ്മ, രണ്ടാനമ്മ, അമ്മായി ഇങ്ങനെ പ്‌ളാറ്റ് ഫോംവല്‍ക്കരിച്ച സ്ത്രീ ബന്ധങ്ങളെ പുതിയ കമ്പോളം ഭയത്തോടെനോക്കികാണുകയും തെറ്റുകള്‍ സംഭവിച്ചാല്‍അത് മഹാഅപരാധമായും ചിത്രീകരിച്ചു. സിനിമ ഏറ്റുപിടിച്ചപുതിയ കല്പനകള്‍ സമൂഹവും അതേ അളവില്‍ തന്നെ

  • സൂപ്പറുകള്‍ സിനിമ തിരിച്ചറിഞ്ഞ് നീങ്ങണം

       (Thursday, 17 May 2012 09:00)

    ഇവിടെയൊക്കെയാണ് പുതിയ സിനിമ ചെന്ന് ഇടപെട്ടുകളയുന്നത്. പഴയപോലെയല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ അവര്‍ നല്ല വിദ്യഭ്യാസം നേടി ജോലി സമ്പാദിച്ചുവരുമാനമുണ്ടാക്കി, ഇഷ്ടമുള്ളവനെ പ്രണയിക്കാന്‍ ധൈര്യപ്പെട്ടു. ഒറ്റയ്ക്ക് യാത്രകള്‍ ചെയ്തു അനധികൃതമായി തന്റെശരീരത്തില്‍ ഇടപെടുന്നവനെ കൈകാര്യം ചെയ്യാനോ കപടസദാചാരവാദികളെ കൊണ്ട് കൈകാര്യം ചെയ്യിക്കാനോ പഠിച്ചു. ഇഷ്ടപ്പെടുന്നവനോടൊപ്പം സിനിമയ്ക്കും ബാറിലും ഡാന്‍സ് ഫ്‌ളോറിലും പോകാന്‍ ധൈര്യം സമ്പാദിച്ച പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും